---
title: "#highcourt | 'അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ മാറ്റരുത്'; ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152580/highcourt"
published_at: "2023-10-11T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525eb19709ef_download_(22).jpeg"
keywords: []
---

# #highcourt | 'അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ മാറ്റരുത്'; ഹൈക്കോടതി

> **Lead Summary:** **കൊച്ചി**: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

## Article Content

**കൊച്ചി**: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല  ഇടുക്കി ജില്ലാ കലക്ടർക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷിയാക്കി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152580/highcourt)