---
title: "#kalpetta | മനുഷ്യാവകാശ കമ്മീഷന്‍ കൽപ്പറ്റയിൽ സിറ്റിങ് നടത്തി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152581/kalpetta"
published_at: "2023-10-11T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525ede302124_Picsart_23-10-11_06-05-04-387.jpg"
keywords: []
---

# #kalpetta | മനുഷ്യാവകാശ കമ്മീഷന്‍ കൽപ്പറ്റയിൽ സിറ്റിങ് നടത്തി

> **Lead Summary:** **കൽപ്പറ്റ** : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന്‍ സ്വീകരിച്ചു.

## Article Content

**കൽപ്പറ്റ** : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് പഴശ്ശി ഹാളില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 20 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷന്‍ സ്വീകരിച്ചു.

പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ് ഡിസംബറില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152581/kalpetta)