---
title: "ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ മാർച്ച് നടത്തി"
english_title: "The march was organized by the Transport Democratic Federation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15265/The-march-was-organized-by-the-Transport-Democratic-Federation"
published_at: "2021-12-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1d5cde8fad_Screenshot_20211209_153030.jpg"
keywords: []
---

# ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ മാർച്ച് നടത്തി

> **Lead Summary:** ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ -ടി.ഡി.എഫ് - ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡി.സി.പി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചും ധർണ്ണയും മുൻ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

## Article Content

ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ -ടി.ഡി.എഫ് - ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡി.സി.പി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചും ധർണ്ണയും മുൻ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

സർവ്വീസ് യോഗ്യമായ ബസ്സുകളടക്കം 2885 ബസ്സുകൾ കണ്ണൂരിലടക്കം പല കേന്ദ്രങ്ങളിലായി കൂട്ടിയിട്ട് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.നഷ്ട ലാഭമില്ലാത്ത സ്ഥാപനമാക്കി കെ.എസ്.ആർ.ടി.സിയെ മാറ്റുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർക്ക് ഇപ്പോഴത്തെ നഷ്ടത്തെ കുറിച്ച് വല്ലതും അറിയുമോ.

ശമ്പള പരിഷ്കരണം നടത്തുമെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്, എല്ലാം പ്രഖ്യാപനത്തിൽ ഒതുക്കുകയാണ് സർക്കാർ. ഭരണകക്ഷി യൂനിയനുകളുടെ മൗനാനുവാദം ഇതിനൊക്കെ ഉണ്ടെന്നാണ് ഖേദകരം. കമ്മീഷൻ കിട്ടുന്ന സ്ഥലത്തേക്കാണ് സർക്കാർ പോവുന്നത്.

അതാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി പൊളിച്ച് നീക്കാൻ താൽപ്പര്യം കാട്ടുന്നതെന്ന് സതീശൻ പാച്ചേനി ആരോപിച്ചു. യൂണിറ്റ്  പ്രസിഡൻ്റ് എം ഹാശിം സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് എ.എൻ രാജേഷ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് വി വി ശശീന്ദ്രൻ, മുഖ്യ പ്രഭാഷണം നടത്തി. പി.ജെ ജോസഫ്, കെ സി സനൽ കുമാർ, വി മനോജ് കുമാർ, രാജു ചാത്തോത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15265/The-march-was-organized-by-the-Transport-Democratic-Federation)