---
title: "ഉളിക്കലിൽ ജനങ്ങൾക്ക് ഭീഷണിയായ കാട്ട് കൊമ്പനെ വെടിവെച്ച് മാറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം:  കിഫ  കണ്ണൂർ ജില്ലാ കമ്മിറ്റി  "
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152662/ulikkal"
published_at: "2023-10-11T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526436f5b3fb_IMG-20231011-WA0018.jpg"
keywords: []
---

# ഉളിക്കലിൽ ജനങ്ങൾക്ക് ഭീഷണിയായ കാട്ട് കൊമ്പനെ വെടിവെച്ച് മാറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം:  കിഫ  കണ്ണൂർ ജില്ലാ കമ്മിറ്റി  

> **Lead Summary:** **ഉളിക്കൽ: ** ഉളിക്കൽ ടൗണിൽ ജനജീവിതം സ്തംഭിപ്പിച്ച് കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരന്ത നിവാരണ നിയമം സി ആർ പി സി 133 പ്രയോഗിക്കണമെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**ഉളിക്കൽ: ** ഉളിക്കൽ ടൗണിൽ ജനജീവിതം സ്തംഭിപ്പിച്ച് കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരന്ത നിവാരണ നിയമം സി ആർ പി സി 133 പ്രയോഗിക്കണമെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വനം 15 കിലോമീറ്റർ ദൂരത്ത് ആയതിനാലും, ജനങ്ങളുടെ ജീവൻ തുലാസിൽ ആക്കി ഇത്രയും ദൂരം കാട്ടാനയെ തുരത്തുക പ്രായോഗികമല്ലാത്തതിനാലും ജില്ലാ കലക്ടർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് തന്റെ അധികാരം ഉപയോഗിച്ച് വന്യജീവിയെ വെടിവെച്ച് മാറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പ്രസ്താവിച്ചു. ഇതിനായി ജില്ലാ കളക്ടർക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും, ജനപ്രതിനിധികൾ ഈ വിഷയം ഉന്നയിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും കിഫ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152662/ulikkal)