---
title: "#raid | പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹി അടക്കം ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്"
english_title: "NIA raid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152668/nia-raid"
published_at: "2023-10-11T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526496e3093d_Screenshot_2023-10-11-12-24-01-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #raid | പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹി അടക്കം ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

> **Lead Summary:** പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്. ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

## Article Content

പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്. ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഡൽഹിയിൽ മൂന്നിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീൻബാഗ് അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായും ഇഡി വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിൽ പത്തിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മധുര, ചെന്നൈ, തേനി, ദിണ്ടിഗൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152668/nia-raid)