---
title: "പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭണ്ഡാരത്തിൽ കയ്യിട്ട് പണം മോഷ്ടിച്ചയാൾ സി സി ടി വി ക്യാമറയിൽ "
english_title: "Theft at Payyannur Subramanya Swamy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15269/Theft-at-Payyannur-Subramanya-Swamy-Temple"
published_at: "2021-12-09T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1d8838b4dd_Screenshot_20211209_154947.jpg"
keywords: []
---

# പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭണ്ഡാരത്തിൽ കയ്യിട്ട് പണം മോഷ്ടിച്ചയാൾ സി സി ടി വി ക്യാമറയിൽ 

> **Lead Summary:**  പയ്യന്നൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭണ്ഡാരത്തിൽ കയ്യിട്ട് പണം മോഷ്ടിച്ചയാൾ സി സി ടി വി ക്യാമറയിൽ. ക്ഷേത്രം അധികൃതർ ദൃശ്യങ്ങൾ സഹിതം പയ്യന്നൂർ പോലീസിൽ പരാതി നൽകി പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും പണമെടുത്തയാൾ സി സി ടി വി യിൽ കുരുങ്ങി .

## Article Content

 പയ്യന്നൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭണ്ഡാരത്തിൽ കയ്യിട്ട് പണം മോഷ്ടിച്ചയാൾ സി സി ടി വി ക്യാമറയിൽ. ക്ഷേത്രം അധികൃതർ ദൃശ്യങ്ങൾ സഹിതം പയ്യന്നൂർ പോലീസിൽ പരാതി നൽകി പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും പണമെടുത്തയാൾ സി സി ടി വി യിൽ കുരുങ്ങി .

ആരാധന മഹോത്സവത്തിൻ്റെ അവസാന ദിവസമാണ് ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് വശത്തുള്ള അയ്യപ്പൻ കോവിലിൻ്റെ മുന്നിൽ വെച്ച ഭണ്ഡാരത്തിൽ നിന്നുമിയാൾ പണം മോഷ്ടിച്ച ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞത് .ദണ്ഡാരത്തിൽ കാണിക്കയിടുന്ന വ്യാജേനയാണിയാൾ പണം കവർന്നത് .ക്ഷേത്രം അധികൃതർ ദൃശ്യം സഹിതം പയ്യന്നൂർ പോലീസിൽ പരാതി നൽകി . സുരക്ഷാ നടപടികളുടെ ഭാഗമായി ഈയിടെയാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും സി സി ടി വി ക്യാമറ സ്ഥാപിച്ചത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15269/Theft-at-Payyannur-Subramanya-Swamy-Temple)