---
title: "#vadakkumpad | വടക്കുമ്പാട് പി.സി ഗുരുവിലാസം ബി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നാടകപരിശീലനത്തിന് തുടക്കമായി"
english_title: "Vadakkumpad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152691/vadakkumpad"
published_at: "2023-10-11T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526587b919d0_IMG-20231011-WA0039.jpg"
keywords: []
---

# #vadakkumpad | വടക്കുമ്പാട് പി.സി ഗുരുവിലാസം ബി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നാടകപരിശീലനത്തിന് തുടക്കമായി

> **Lead Summary:** വടക്കുമ്പാട്: വടക്കുമ്പാട് പി.സി ഗുരുവിലാസം ബി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നാടക പരിശീലനത്തിന് തുടക്കമായി. നാടക പരിശീലനം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഷാജി കാരായി അധ്യക്ഷത വഹിച്ചു.

## Article Content

വടക്കുമ്പാട്: വടക്കുമ്പാട് പി.സി ഗുരുവിലാസം ബി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നാടക പരിശീലനത്തിന് തുടക്കമായി. നാടക പരിശീലനം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഷാജി കാരായി അധ്യക്ഷത വഹിച്ചു.

തലശ്ശേരി മേഖല നാടക സെക്രട്ടറി വിനോദ് നരോത്ത്, സുരേഷ് ചെണ്ടയാട്, ബാലകൃഷ്ണൻ കതിരൂർ എന്നിവർ കുട്ടികൾക്ക് പദ്ധതി വിശദീകരിച്ചു കൊടുത്തു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ജ്യോഷിത സ്വാഗതവും എ.ടി.ശ്രീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152691/vadakkumpad)