---
title: "#koothuparamba | കൂത്തുപറമ്പ് ആമ്പിലാട് പാടശേഖരത്തിൽ നിർമ്മിച്ച കുളം നാടിന് സമർപ്പിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152694/koothuparamba"
published_at: "2023-10-11T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652659beec44f_IMG-20231011-WA0041.jpg"
keywords: []
---

# #koothuparamba | കൂത്തുപറമ്പ് ആമ്പിലാട് പാടശേഖരത്തിൽ നിർമ്മിച്ച കുളം നാടിന് സമർപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്:** ആമ്പിലാട് പാടശേഖരത്തിൽ നിർമിച്ച കുളം നാടിന്സമർപ്പിച്ചു. ആമ്പിലാട് എൽപി സ്കൂളിന് സമീപത്തെ പാടശേഖരത്തിലാണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് കുളം നിർമ്മിച്ചത്. കോറോത്താൻ രാജൻ സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് 65 ലക്ഷം രൂപ ചെലവിലാണ് കുളത്തിന്റെ നിർമാണം.

## Article Content

**കൂത്തുപറമ്പ്:** ആമ്പിലാട് പാടശേഖരത്തിൽ നിർമിച്ച കുളം നാടിന്സമർപ്പിച്ചു. ആമ്പിലാട് എൽപി സ്കൂളിന് സമീപത്തെ പാടശേഖരത്തിലാണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് കുളം നിർമ്മിച്ചത്. കോറോത്താൻ രാജൻ സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് 65 ലക്ഷം രൂപ ചെലവിലാണ് കുളത്തിന്റെ നിർമാണം.

20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് കുളം നിർമ്മിച്ചത്. ജലസേചന സൗകര്യത്തോടൊപ്പം നീന്തൽകുളമായി ഉപയോഗപ്പെടുത്തുന്നതിന് പടവുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. നെൽകൃഷിയും പച്ചക്കറി കൃഷിയും ഉൾപ്പെടെ കാർഷിക മേഖല സജീവമായി നിൽക്കുന്ന ആമ്പിലാട്ട് വേനലിൽ ജലക്ഷാമം വലിയ പ്രശ്നമാകാറുണ്ട്. കെ പി മോഹനൻ എംഎൽഎ കുളം നാടിന് സമർപ്പിച്ചു.

നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ ആർ അജി, ലിജി സജേഷ്, എംവി ശ്രീജ, കെ വി രജീഷ്, കെ വിനിത , യുഎൻ സത്യചന്ദ്രൻ, കെ ബാബുരാജ്, പ്രജിത്ത് ആമ്പിലാട്, മൊട്ടേമ്മൽ അലി, എൻ ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152694/koothuparamba)