---
title: "#kannur |ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152698/kannur"
published_at: "2023-10-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65265cdd7f233_IMG-20231011-WA0042.jpg"
keywords: []
---

# #kannur |ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂർ** : റവന്യൂ ജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ പിണറായി എ കെ ജി മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**കണ്ണൂർ** : റവന്യൂ ജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ പിണറായി എ കെ ജി മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഓട്ടമൽസരത്തിൽ ഋതുനന്ദ് ശ്രീധർ ഒന്നാം സ്ഥാനവും 100 മീറ്ററിൽ മൂന്നാം സ്ഥാനവും ഹൈജമ്പിൽ സഞ്ജുൽ എസ്.രാജീവ് മൂന്നാം സ്ഥാനവും സീനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അർപിത എസ്.കുമാർ ഒന്നാം സ്ഥാനവും ഹാമർ ത്രോയിൽ രണ്ടാം സ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ എം.ഹരിനന്ദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇവർ സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത നേടി. സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ പി.അനഘ യോഗാസനാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റിതമിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിക്കൊണ്ട് ദേശീയ മൽസരത്തിലേക്ക് അർഹത നേടി.

ഫ്രീ ഫ്ലോ യോഗാ മൽസര വിഭാഗത്തിൽ കെ.ശ്രദ്ധ ഒന്നാം സ്ഥാനവും റിതമിക് വിഭാഗത്തിൽ പി.അഷിമ മൂന്നാം സ്ഥാനവും നേടി. വിജയികളെ സ്കൂൾ പ്രിൻസിപ്പാൾ ആർ.ഉഷാ നന്ദിനി ഹാരമണിയിച്ച് സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് രാജൻ കോമത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.പി.ജീവ, കായിക അധ്യാപിക സുസ്മിത ആലക്കാടൻ എന്നിവർ സംസാരിച്ചു. കായിക പ്രതിഭകളെ ആനയിച്ച് വിദ്യാർത്ഥികൾ പിണറായി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152698/kannur)