---
title: "ചന്ദന മരം മോഷണം ; കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152740/arrested"
published_at: "2023-10-11T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652687b28e8a2_Picsart_23-10-11_16-56-40-081.jpg"
keywords: []
---

# ചന്ദന മരം മോഷണം ; കുറ്റ്യാട്ടൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ട എന്ന സ്ഥലത്ത് വെച്ച് വീട്ടുപറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

## Article Content

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ട എന്ന സ്ഥലത്ത് വെച്ച് വീട്ടുപറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

മുഹമ്മദ്‌ കുട്ടി  എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, സബ് ഇൻസ്‌പെക്ടർ പവനൻ, എ എസ് ഐ മഹേഷ്‌, എസ് സി പി ഒ അനീഷ്, സി പി ഒ സ്റ്റാലിൻ എന്നിവർ  സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152740/arrested)