---
title: "കനത്ത മഴ:  ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152744/kanichar"
published_at: "2023-10-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652689c24c335_IMG-20231011-WA0053.jpg"
keywords: []
---

# കനത്ത മഴ:  ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു

> **Lead Summary:** **കണിച്ചാർ**: കനത്ത മഴയിലും ശക്തമായ ഇടിമിന്നലിലും വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കണിച്ചാർ പഞ്ചായത്തിലെ ഏലപീടികയിലെ കോച്ചേരിപ്പടവിൽ ജോണിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റ് ചുവരിൽ വിള്ളലുകൾ സംഭവിച്ചത്.

## Article Content

**കണിച്ചാർ**: കനത്ത മഴയിലും ശക്തമായ ഇടിമിന്നലിലും വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കണിച്ചാർ പഞ്ചായത്തിലെ ഏലപീടികയിലെ കോച്ചേരിപ്പടവിൽ ജോണിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റ് ചുവരിൽ വിള്ളലുകൾ സംഭവിച്ചത്.

ഇന്നലെ വൈകുന്നേരം ശക്തമായ മിന്നൽ  കണ്ട് ജോണിയുടെ ഭാര്യ വീടിനുള്ളിൽ വന്നു നോക്കുമ്പോൾ ആയിരുന്നു വീടിന്റെ ചുവരിൽ വിള്ളൽ വീണതായി കണ്ടത്. സംഭവ സമയം വീട്ടിൽ ജോണിയുടെ ഭാര്യയും രണ്ട് മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവത്തെ തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വിശദമായ പരിശോധന നടത്തിയ ശേഷം അർഹിച്ച നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152744/kanichar)