---
title: "എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152751/arrested"
published_at: "2023-10-11T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65268caa4024a_IMG-20231011-WA0054.jpg"
keywords: []
---

# എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ കള്ളുഷാപ്പിന് സമീപം വെച്ച് എം ഡി എം എ യുമായി കൂത്തുപറമ്പ് പഴയ നിരത്ത് സ്വദേശിയായ സർഹാൻ എന്നയാളെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പുലർച്ചെ മൂന്ന് മണിയോടെ യാണ് വാഹന പരിശോധനക്കിടയിൽ ഇയാൾ പിടിയിലായത്.

## Article Content

കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ കള്ളുഷാപ്പിന് സമീപം വെച്ച് എം ഡി എം എ യുമായി കൂത്തുപറമ്പ് പഴയ നിരത്ത് സ്വദേശിയായ സർഹാൻ എന്നയാളെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പുലർച്ചെ മൂന്ന് മണിയോടെ യാണ് വാഹന പരിശോധനക്കിടയിൽ ഇയാൾ പിടിയിലായത്.

ഇയാൾ ഓടിച്ചു വന്ന കാറിന് പോലീസ് കൈകാണിക്കുകയും പെട്ടന്ന് തന്നെ കാർ പുറകോട്ട് എടുത്ത് പോകാൻ ശ്രമിക്കുന്നത് കണ്ട് തടഞ്ഞു വെച്ച് പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്തതിൽ ഇയാൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയും തുടർന്ന് നടത്തിയ പരിശോധയിൽ ഇയാളുടെ കയ്യിൽ നിന്നും ആറ് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 2.33 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

പിന്നീട് ഇയാൾക്കെതിർ കണ്ണവം സ്റ്റേഷനിൽ എൻ ഡി പി എസ്  ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കണ്ണവം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിപിൻ ടി എം, സി പി ഒ മാരായ നിസാമുദ്ദിൻ, അനീസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152751/arrested)