---
title: "ഇന്ത്യ - പാക് യുദ്ധ വിജയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കും "
english_title: "Golden Jubilee of Indo-Pak war victory celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15276/Golden-Jubilee-of-Indo-Pak-war-victory-celebrated"
published_at: "2021-12-09T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1def6576d8_Screenshot_20211209_161722.jpg"
keywords: []
---

# ഇന്ത്യ - പാക് യുദ്ധ വിജയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം നടക്കും 

> **Lead Summary:** 1971 ഡിസംബർ മൂന്നു മുതൽ 16 വരെ നടന്ന ഇന്ത്യ - പാക് യുദ്ധ വിജയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയും വൈസ് മെൻ ഇൻ്റർനാഷണൽ കണ്ണൂർ സൗത്തും സംയുക്തമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ 11, ശനിയാഴ്ച്ച രാവിലെ കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ ചടങ്ങിൽ യുദ്ധ ജേതാക്കളെയും വീരനാരികളെയും ആദരിക്കും.

## Article Content

1971 ഡിസംബർ മൂന്നു മുതൽ 16 വരെ നടന്ന ഇന്ത്യ - പാക് യുദ്ധ വിജയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റിയും വൈസ് മെൻ ഇൻ്റർനാഷണൽ കണ്ണൂർ സൗത്തും സംയുക്തമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ 11, ശനിയാഴ്ച്ച രാവിലെ കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ ചടങ്ങിൽ യുദ്ധ ജേതാക്കളെയും വീരനാരികളെയും ആദരിക്കും.

രാവിലെ 9.30ന് യുദ്ധസ്മാരകത്തിൽ പുഷ്പ്പ ചക്രം സമർപ്പിക്കും. തുടർന്ന് നടക്കുന്ന പരിപാടിയിൽ വൈസ് മെൻ റീജ്യണൽ ഡയരക്ടർ സി.വി ഹരിദാസൻ അധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യ സന്ദേശം നൽകും. സ്റ്റേഷൻ കമാണ്ടർ കേണൽ പുഷ്പേന്ദ്രൻ ജിഗ്വാൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, കേണൽ എ.കെ ആത്രേ തുടങ്ങിയവർ പങ്കെടുക്കും.

ലോകത്തിന് മുൻപിൽ രാജ്യത്തിൻ്റെ സൈനിക ശക്തി തെളിയിക്കപ്പെട്ടതാണ് യുദ്ധവിജയമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം പ്രകാശൻ, സി വി ഹരിദാസൻ, ടി.കെ രമേശ് കുമാർ, തോമസ് എൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15276/Golden-Jubilee-of-Indo-Pak-war-victory-celebrated)