---
title: "വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം."
english_title: "The washing machine inside the house exploded. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152786/the-washing-machine-inside-the-house-exploded"
published_at: "2023-10-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b5f3bf24a_WhatsApp_Image_2023-10-11_at_8.12.51_PM.jpeg"
keywords: []
---

# വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം.

> **Lead Summary:** **തിരുവനന്തപുരം: **വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. വെങ്ങാനൂര്‍ നെല്ലിവിളയില്‍ ബുധനാഴ്ച പകലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെല്ലിവിള സ്വദേശിയായ പ്രദീപിന്‍റെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. അപകടമുണ്ടായ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

## Article Content

**തിരുവനന്തപുരം: **വീടിനുള്ളിലിരുന്ന വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. വെങ്ങാനൂര്‍ നെല്ലിവിളയില്‍ ബുധനാഴ്ച പകലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെല്ലിവിള സ്വദേശിയായ പ്രദീപിന്‍റെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. അപകടമുണ്ടായ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വീടിന്‍റെ ഭാഗത്ത് നിന്നും വലിയ അളവില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിൽ വിവരമറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥര്‍ എത്തുന്നതിനുള്ളില്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണച്ചു. സംഭവം നടക്കുമ്പോള്‍ പ്രദീപും കുടുംബവും പുറത്ത് പോയിരിക്കുകയായിരുന്നു. വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്തിട്ടാണ് ഇവർ പുറത്തേക്ക് പോയതെന്നാണ് സൂചന. അപകടത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152786/the-washing-machine-inside-the-house-exploded)