---
title: "വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി കലാമൽസരങ്ങൾ സംഘടിപ്പിച്ചു"
english_title: "Art competitions were organized for students and Kudumbasree members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15279/art-competitions-were-organized-for-students-and-kudumbasree-members"
published_at: "2021-12-09T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1e3d951d24_PicsArt_12-09-04.38.54.jpg"
keywords: []
---

# വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി കലാമൽസരങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** കേളകം: കേളകം ഗ്രാമ പഞ്ചായത്ത് സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി കലാമൽസരങ്ങൾ സംഘടിപ്പിച്ചു.

## Article Content

കേളകം: കേളകം ഗ്രാമ പഞ്ചായത്ത് സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി കലാമൽസരങ്ങൾ സംഘടിപ്പിച്ചു.

കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത.വി.അധ്യക്ഷയായിരുന്നു.

തോമസ് പുളിക്ക കണ്ടം, ജോണി പാമ്പാടിയിൽ, ലീലാമ്മ ജോണി, കെ.പി.ഷാജി, രജനി പ്രശാന്ത് ,പി.പി. വ്യാസ് ഷാ എന്നിവർ പ്രസംഗിച്ചു വിവിധ ഇനങ്ങളിൽ മൽസരം നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15279/art-competitions-were-organized-for-students-and-kudumbasree-members)