---
title: "നിയമനക്കോഴ: 'ചിലത് തുറന്നു പറയാനുണ്ട്'; രണ്ടു ദിവസം കാത്തിരിക്കൂവെന്ന് ആരോഗ്യമന്ത്രി"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152842/veenajeorge"
published_at: "2023-10-12T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65273c3d3875a_images_(58).jpeg"
keywords: []
---

# നിയമനക്കോഴ: 'ചിലത് തുറന്നു പറയാനുണ്ട്'; രണ്ടു ദിവസം കാത്തിരിക്കൂവെന്ന് ആരോഗ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു. കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്. വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ.

## Article Content

**തിരുവനന്തപുരം**: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി പറഞ്ഞു. കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട്. വിഷയത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ.

സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി വീണാജോര്‍ജ് പറഞ്ഞു. നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന്‍ ഹരിദാസന്‍. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണ്. ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ഹരിദാസന്‍ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152842/veenajeorge)