---
title: "#applynow | ഗേറ്റ്മാന്‍ ഒഴിവ്; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152867/applynow"
published_at: "2023-10-12T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527648d78e31_images.png"
keywords: []
---

# #applynow | ഗേറ്റ്മാന്‍ ഒഴിവ്; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം

> **Lead Summary:** സതേണ്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിങ് ഗേറ്റില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്തഭടന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബര്‍ 20ന് 50 വയസ് തികയാത്തവരും എസ് എസ് എല്‍ സി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും വേണം.

## Article Content

സതേണ്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ എഞ്ചിനീയറിങ് ഗേറ്റില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്തഭടന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബര്‍ 20ന് 50 വയസ് തികയാത്തവരും എസ് എസ് എല്‍ സി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും വേണം.

താല്‍പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത പ്രഫോര്‍മയില്‍ ഫോട്ടോ പതിച്ച് ഡിസ്ചാര്‍ജ്ജ് ബുക്ക്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 13നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152867/applynow)