---
title: "#karuvennur | കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് :  ബിജെപി നടത്തിയ പദയാത്രക്കെതിരെ പൊലീസ് നടപടി"
english_title: "Karivennur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152869/karivennur"
published_at: "2023-10-12T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527670548b20_Screenshot_20231012-083947_WhatsApp.jpg"
keywords: []
---

# #karuvennur | കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് :  ബിജെപി നടത്തിയ പദയാത്രക്കെതിരെ പൊലീസ് നടപടി

> **Lead Summary:** **കരുവന്നൂർ**: സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നടത്തിയ പദയാത്രക്കെതിരെ പോലീസ് നടപടി. സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ​ഗതാ​ഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

## Article Content

**കരുവന്നൂർ**: സഹകരണ ബാങ്ക് തട്ടിപ്പിൽ ബിജെപി നടത്തിയ പദയാത്രക്കെതിരെ പോലീസ് നടപടി. സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ​ഗതാ​ഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

ഈ മാസം രണ്ടിനാണ് സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദയാത്രയുടെ സമാപന സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരം വരെയായിരുന്നു സുരേഷ് ​ഗോപിയുടെ പദയാത്ര നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152869/karivennur)