---
title: "ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152980/thaliparamba"
published_at: "2023-10-12T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527bd1864659_IMG-20231012-WA0009.jpg"
keywords: []
---

# ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

## Article Content

 **തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

കരിമ്പം കിലയിൽ എം വി ഗോവിന്ദൻ എം.എൽ എ. ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിൻ  പ്രവർത്തനങ്ങളുടെ ഭാഗമായാണ് തളിപ്പറമ്പ് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കരിമ്പം കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ ഡി ഒ ഇ.പി.മേഴ്സി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ, പി.മുകുന്ദൻ, മുർഷിദ കൊങ്ങായി, സുനിജ ബാലകൃഷ്ണൻ, വി.എം സീന, എം.വി അജിത, ടി ഷീബ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152980/thaliparamba)