---
title: "പതിമൂന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: പ്രതിക്ക് 9 വർഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു"
english_title: "Sreekandapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152983/sreekandapuram"
published_at: "2023-10-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527beca00b74_IMG-20231012-WA0008.jpg"
keywords: []
---

# പതിമൂന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: പ്രതിക്ക് 9 വർഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു

> **Lead Summary:**  പതിമൂന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശ്രീകണ്ഠാപുരം അടുക്കം സ്വദേശിക്ക് 9 വർഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

 പതിമൂന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശ്രീകണ്ഠാപുരം അടുക്കം സ്വദേശിക്ക് 9 വർഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റി ഹാളിന് സമീപത്തെ എ.പി അയൂബിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ശ്രീകണ്ഠാപുരത്ത് പഴം പച്ചക്കറി വ്യാപാരം നടത്തുന്ന അയൂബ് 13, 15 വയസു പ്രായമുള്ള രണ്ട് ആൺകുട്ടികളെ യാണ് ലൈംഗിക അതിക്രമത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയത്. 2018ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്നത്തെ ശ്രീകണ്ഠാപുരം എസ്.ഐ ആയിരുന്ന ഇ. നാരായണനാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് ഇൻസ്പെക്ടർ വി.വി ലതീഷ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. നാലു വകുപ്പുകളിലായി 9 വർഷം തടവും 85000 രൂപ പിഴയുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152983/sreekandapuram)