---
title: "കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153018/kottiyoor"
published_at: "2023-10-12T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527d8092d8dc_IMG-20231012-WA0032.jpg"
keywords: []
---

# കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാൽച്ചുരം പുതിയങ്ങാടിയിൽ ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം 5 മണിക്ക് ചുങ്കക്കുന്ന് ടൗണിൽ അവസാനിക്കും. വന്യമൃഗ ശല്യവും, കാർഷിക വിളകളുടെ വില തകർച്ച തടയുക, ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം പുനസ്ഥാപിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനം നൽകുക, ലൈഫ് മിഷൻ ഭവന നിർമ്മാണ ഫണ്ട് ഉടൻ നൽകുക, പി.എസ്.സി യിലെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭ പദയാത്ര പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി എം. കണ്ടത്തിൽ നിർവഹിക്കും. സണ്ണി വേലിക്കകത്ത് അധ്യക്ഷത വഹിക്കും.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാൽച്ചുരം പുതിയങ്ങാടിയിൽ ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം 5 മണിക്ക് ചുങ്കക്കുന്ന് ടൗണിൽ അവസാനിക്കും. വന്യമൃഗ ശല്യവും, കാർഷിക വിളകളുടെ വില തകർച്ച തടയുക, ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം പുനസ്ഥാപിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനം നൽകുക, ലൈഫ് മിഷൻ ഭവന നിർമ്മാണ ഫണ്ട് ഉടൻ നൽകുക, പി.എസ്.സി യിലെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭ പദയാത്ര പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി എം. കണ്ടത്തിൽ നിർവഹിക്കും. സണ്ണി വേലിക്കകത്ത് അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153018/kottiyoor)