---
title: "ബ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മം: കോ​മ​ഡി താ​രം ബി​നു റി​മാ​ൻ​ഡി​ൽ"
english_title: "Bus sex scandal: Comedian Binu remanded "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153043/bus-sex-scandal-comedian-binu-remanded"
published_at: "2023-10-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527f4656916e_hjvnhc.jpg"
keywords: []
---

# ബ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മം: കോ​മ​ഡി താ​രം ബി​നു റി​മാ​ൻ​ഡി​ൽ

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ടി​വി-​സ്റ്റേ​ജ് കോ​മ​ഡി താ​രം ബി​നു ബി. ​ക​മാ​ലി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് ത​മ്പാ​നൂ​രി​ൽ​നി​ന്നു നി​ല​മേ​ലേ​ക്കു പോ‌​യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ടി​വി-​സ്റ്റേ​ജ് കോ​മ​ഡി താ​രം ബി​നു ബി. ​ക​മാ​ലി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് ത​മ്പാ​നൂ​രി​ൽ​നി​ന്നു നി​ല​മേ​ലേ​ക്കു പോ‌​യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​തോ​ടെ പെ​ൺ​കു​ട്ടി ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ചു. പി​ന്നാ​ലെ ബ​സ് നി​ർ​ത്തി​യ​തോ​ടെ ബി​നു പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യോ​ടി. യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പി​ന്നാ​ലെ​യെ​ത്തി​യെ​ങ്കി​ലും ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ളെ പി​ന്നീ​ട് വ​ട്ട​പ്പാ​റ ശീ​മ​മു​ള മു​ക്കി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു വ​ട്ട​പ്പാ​റ എ​സ്എ​ച്ച്ഒ എ​സ്.​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153043/bus-sex-scandal-comedian-binu-remanded)