---
title: "ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. "
english_title: "BJP held march and dharna. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153046/bjp-held-march-and-dharna"
published_at: "2023-10-12T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527f780c29cd_manathavady.jpg"
keywords: []
---

# ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. 

> **Lead Summary:** **മാനന്തവാടി: **വയനാട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യമില്ലായ്മയും ദുരവസ്ഥയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് അല്ല പകരം റഫറല്‍ കോളേജ് ആണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് കെ പി മധു പറഞ്ഞു.

## Article Content

**മാനന്തവാടി: **വയനാട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യമില്ലായ്മയും ദുരവസ്ഥയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് അല്ല പകരം റഫറല്‍ കോളേജ് ആണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് കെ പി മധു പറഞ്ഞു.

ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ആശുപത്രിയില്‍ ഇല്ല.വയനാട്ടിലെ പാവപ്പെട്ട ആദിവാസികളെയും മറ്റു ജനവിഭാഗത്തെയും മെഡിക്കല്‍ കോളേജിന്റെ പേരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കബളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെയും ഒരുക്കിയില്ലെങ്കില്‍ ബിജെപി ദിവസങ്ങളില്‍ സാധാരണക്കാരായ ജനത്തെ മുന്‍നിര്‍ത്തി വന്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 മഹേഷ് വാളാട് അധ്യക്ഷത വഹിച്ചു  പ്രശാന്ത് മലവയല്‍ കെ മോഹന്‍ദാസ്  അഖില്‍ പ്രേം സി, മാധവന്‍.പുനത്തില്‍ രാജന്‍ ഗിരീഷ് കട്ടക്കളം ശ്രീജിത്ത് ഇ കെ. സുനില്‍ വള്ളിയൂര്‍ക്കാവ്  ഷിജിത്ത് കണിയാരം കണ്ണന്‍ കണിയാരം ശരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153046/bjp-held-march-and-dharna)