---
title: "നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഡിസംബർ 15 ന്  വയക്കര ശ്രീ ദൈവത്താർ വനശാസ്താക്കാവ് സന്ദർശിക്കും"
english_title: "Legislative Environment Committee on December 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15308/legislative-environment-committee-on-december-15"
published_at: "2021-12-09T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b20169ab3c4_Screenshot_2021-12-09-18-44-56-739_com.google.android.apps.maps.jpg"
keywords: []
---

# നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഡിസംബർ 15 ന്  വയക്കര ശ്രീ ദൈവത്താർ വനശാസ്താക്കാവ് സന്ദർശിക്കും

> **Lead Summary:** കണ്ണൂര്‍ : സംസ്ഥാനത്തെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും സർക്കാറിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള നിയമസഭാ ക്കമ്മിറ്റി ഡിസംബർ 15 ബുധനാഴ്ച കണ്ണൂർ ജില്ലയിൽ സന്ദർശനവും തെളിവെടുപ്പു യോഗവും നടത്തും.

## Article Content

കണ്ണൂര്‍ : സംസ്ഥാനത്തെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും സർക്കാറിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള നിയമസഭാ ക്കമ്മിറ്റി ഡിസംബർ 15 ബുധനാഴ്ച കണ്ണൂർ ജില്ലയിൽ സന്ദർശനവും തെളിവെടുപ്പു യോഗവും നടത്തും.

 കമ്മിറ്റി ഡിസംബർ 15ന് ബുധനാഴ്ച രാവിലെ 11-30 ന്ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വയക്കര ശ്രീ ദൈവത്താർ വനശാസ്താക്കാവു സന്ദർശിക്കും.

കാവുകളുടെ സംരക്ഷണവും പഠനവുമാണ് ഇക്കുറി പ്രധാന ഉദ്ദേശം.

നിയമസഭാ സമിതി ചെയർമാൻ ഇ കെ വിജയൻ എം.എൽ എ യും, പി കെ ബഷീർ, . എൽദോസ് കുന്നപ്പള്ളി, ജോബ് മൈക്കിൾ,  ലിന്റോ ജോസഫ്,  ടി.എ മധുസൂദനൻ,  കെ ഡി പ്രസന്നൻ,  യു. പ്രതിഭ, അഡ്വ: സജീവ് ജോസഫ് എന്നീ എം.എൽ.എ മാരും കമ്മിറ്റിയിൽ അംഗങ്ങളാണ്.

 സന്ദർശന സമയത്ത് പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ടും കാവുകളുമായി ബന്ധപ്പെട്ടും പൊതുജനങ്ങൾക്കും സംഘടനകൾക്കും സമിതി മുമ്പാകെ നിർദ്ദേശങ്ങളും പരാതികളും സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും ഉപയോഗപ്പെടുത്തണമെന്നും അഡ്വ: സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15308/legislative-environment-committee-on-december-15)