---
title: "കേരളത്തിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  പി.വി. ഗംഗാധരൻ  അന്തരിച്ചു"
english_title: "Kerala's famous filmmaker P.V.  Gangadharan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153151/keralas-famous-filmmaker-pv-gangadharan-passed-away"
published_at: "2023-10-13T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528c25673fee_Picsart_23-10-13_09-36-19-004.jpg"
keywords: []
---

# കേരളത്തിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  പി.വി. ഗംഗാധരൻ  അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്** : കേരളത്തിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കോഴിക്കോട് മെട്രോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

## Article Content

**കോഴിക്കോട്** : കേരളത്തിലെ പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കോഴിക്കോട് മെട്രോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153151/keralas-famous-filmmaker-pv-gangadharan-passed-away)