---
title: "#mananthavadi | കമ്പ മലയിൽ എത്തിയ മാവോയിസ്റ്റ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153185/mananthavadi"
published_at: "2023-10-13T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528db28716fe_Picsart_23-10-13_11-21-56-358.jpg"
keywords: []
---

# #mananthavadi | കമ്പ മലയിൽ എത്തിയ മാവോയിസ്റ്റ് സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു

> **Lead Summary:** **മാനന്തവാടി**: മാവോയിസ്റ്റുകൾക്കായി വനമേഖല കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജിതമാക്കി. വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. സി.പി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽ കുമാർ, സോമൻ എന്നിവരാണ് സംഘത്തിലുള്ളത്. കമ്പമല കെ എഫ് ഡി സി ഓഫീസ് ആക്രമിച്ചത് ഇതേ സംഘം തന്നെയെന്ന് പോലീസ് കണ്ടെത്തി. കമ്പമല പാടിയിലെ സിസിടിവി തകർത്തതും കഴിഞ്ഞദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പോലീസ്. മാവോയിസ്റ്റുകൾ തലപ്പുഴ മേഖലയിൽ രണ്ടാഴ്ചയ്ക്കിടയിൽ എത്തിയത് നാല് തവണയാണ്.

## Article Content

**മാനന്തവാടി**: മാവോയിസ്റ്റുകൾക്കായി വനമേഖല കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജിതമാക്കി. വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. സി.പി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽ കുമാർ, സോമൻ എന്നിവരാണ് സംഘത്തിലുള്ളത്. കമ്പമല കെ എഫ് ഡി സി ഓഫീസ് ആക്രമിച്ചത് ഇതേ സംഘം തന്നെയെന്ന് പോലീസ് കണ്ടെത്തി. കമ്പമല പാടിയിലെ സിസിടിവി തകർത്തതും കഴിഞ്ഞദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പോലീസ്. മാവോയിസ്റ്റുകൾ തലപ്പുഴ മേഖലയിൽ രണ്ടാഴ്ചയ്ക്കിടയിൽ എത്തിയത് നാല് തവണയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153185/mananthavadi)