---
title: "#kannur | കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ ലോകമുട്ടദിനത്തോടനുബന്ധിച്ച് കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153218/kannur"
published_at: "2023-10-13T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528edd9552b0_IMG-20231013-WA0025(1).jpg"
keywords: []
---

# #kannur | കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ ലോകമുട്ടദിനത്തോടനുബന്ധിച്ച് കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണം ചെയ്തു

> **Lead Summary:** ലോക മുട്ടദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസിന്‍റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍റെ ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് മുട്ടക്കോഴിയും, മുട്ടകളും വിതരണം ചെയ്തു.

## Article Content

ലോക മുട്ടദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസിന്‍റെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍റെ ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് മുട്ടക്കോഴിയും, മുട്ടകളും വിതരണം ചെയ്തു.

30 കോഴിക്കുഞ്ഞുങ്ങളെയും മുട്ടകളുമാണ് വിതരണം ചെയ്തത്. വിതരണ പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ വി ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി വി പി അഫ്സില, വൈസ് ചെയര്‍പേഴ്സണ്‍ വി ജി വിനീത, ഷീജ എം, മിനി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153218/kannur)