---
title: " #thaliparamba | തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രകാരൻമാരുടെ  സംഗമം നടന്നു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153226/thaliparamba"
published_at: "2023-10-13T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f0d560142_IMG-20231013-WA0030.jpg"
keywords: []
---

#  #thaliparamba | തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രകാരൻമാരുടെ  സംഗമം നടന്നു 

> **Lead Summary:** ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുറുമാത്തൂരിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രകാരൻമാരുടെ യോഗം നടന്നു.

## Article Content

ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുറുമാത്തൂരിൽ നടക്കുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രകാരൻമാരുടെ യോഗം നടന്നു.

പൊക്കുണ്ട് ടൗണിൽ ചിത്രകാരൻ കെ കെ ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28 മുതൽ നവംബർ 2 വരെയാണ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നടക്കുന്നത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ചിത്രകാരൻ മാരുടെ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 12 പേർ പങ്കെടുത്തു. വാർഡ് മെമ്പർ കെ ശശിധരൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ- മനോജ് കുമാർ കെ, രാഗേഷ് പി  പി, വി രമ, രതി പനക്കാട്, പി ഒ ഇന്ദുമതി, എൻ സി നമിത, ലല്ല സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153226/thaliparamba)