---
title: " #kozhikod |കോ​ഴി​ക്കോ​ട് അപൂർവയിനം  മലമ്പനി  സ്ഥി​രീ​ക​രി​ച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153242/kozhikod"
published_at: "2023-10-13T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f9edc08e3_Screenshot_20231013-133336_One_UI_Home.jpg"
keywords: []
---

#  #kozhikod |കോ​ഴി​ക്കോ​ട് അപൂർവയിനം  മലമ്പനി  സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** **കോ​ഴി​ക്കോ​ട്:** കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് പ്ലാ​സ്മോ​ഡി​യം ഒവൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് ഡോക്ടർമാ​ർ പ​റ​ഞ്ഞു.

## Article Content

**കോ​ഴി​ക്കോ​ട്:** കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് പ്ലാ​സ്മോ​ഡി​യം ഒവൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് ഡോക്ടർമാ​ർ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്റെ ലാ​ബി​ൽ ന​ട​ത്തി​യ പരിശോ​ധ​ന​യി​ലാ​ണ് അ​പൂ​ർ​വ ഇ​നം മ​ല​മ്പ​നി ക​ണ്ടെ​ത്തി​യ​ത്. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് ഒവൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് യു​വാ​വ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രോഗിയുടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.  മ​റ്റു മ​ലേ​റി​യ പോ​ലെ ശ​ക്ത​മാ​യ പ​നി, ത​ല​വേ​ദ​ന, വി​റ​യ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ​യു​ടെ​യും ല​ക്ഷ​ണ​ങ്ങ​ൾ. കൊ​തു​കു​ക​ളാ​ണ് ഈ രോ​ഗം പ​ര​ത്തു​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153242/kozhikod)