---
title: "കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം "
english_title: "Autorickshaw caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153392/autorickshaw-caught-fire"
published_at: "2023-10-13T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65296f60e4069_koothuparamba.jpg"
keywords: []
---

# കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം 

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടുപേർ വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിക്കുകയായിരുന്നു. സി എൻ ജി ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോയായിരുന്നു അപകടത്തിൽ പെട്ടത്. പെട്ടന്ന് തീ പടർന്നതോടെ രക്ഷാപ്രവർത്തനം നടത്തുവാൻ എളുപ്പമായിരുന്നില്ല. 

## Article Content

കണ്ണൂർ: കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടുപേർ വെന്തുമരിച്ചു. കൂത്തുപറമ്പ് ആറാം മൈൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിക്കുകയായിരുന്നു. സി എൻ ജി ഇന്ധനമായി ഉപയോഗിക്കുന്ന ഓട്ടോയായിരുന്നു അപകടത്തിൽ പെട്ടത്. പെട്ടന്ന് തീ പടർന്നതോടെ രക്ഷാപ്രവർത്തനം നടത്തുവാൻ എളുപ്പമായിരുന്നില്ല. 

രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153392/autorickshaw-caught-fire)