---
title: "കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട:  യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153432/arrested"
published_at: "2023-10-14T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529e98e45ca0_Screenshot_20231014-063252_Facebook.jpg"
keywords: []
---

# കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട:  യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ 

> **Lead Summary:** **കൊച്ചി**: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

## Article Content

**കൊച്ചി**: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇടപാടുകാർക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കാശ്മീരിൽ നിന്ന് കൊറിയർ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്സൈസ് പ്രതികളെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153432/arrested)