---
title: "#Dussehra | ദസറയുടെ ഭാഗമായി കണ്ണൂരിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153481/kannur"
published_at: "2023-10-14T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a258928d23_Screenshot_2023-10-14-10-51-39-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Dussehra | ദസറയുടെ ഭാഗമായി കണ്ണൂരിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍**: ദസറയുടെ ഭാഗമായി കണ്ണൂരിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു. കണ്ണൂര്‍ ദസറയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയിൽ 200 ല്‍ പരം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു.

## Article Content

**കണ്ണൂര്‍**: ദസറയുടെ ഭാഗമായി കണ്ണൂരിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു. കണ്ണൂര്‍ ദസറയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയിൽ 200 ല്‍ പരം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു.

മെഗാതിരുവാതിര സിനിമാതാരം അനശ്വര പൊന്നമ്പത്ത് തിരിതെളിയിച്ചതോടെ ആരംഭിച്ചു. മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153481/kannur)