---
title: "എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവം: ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയതായി സനൂബ്"
english_title: "Chokli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153501/chokli"
published_at: "2023-10-14T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a33fe88c69_Screenshot_2023-10-14-11-18-31-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവം: ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയതായി സനൂബ്

> **Lead Summary:**  **ചൊക്ലി**: ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സനൂബ്. എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് സനൂബ് അറസ്റ്റിലായത്.

## Article Content

 **ചൊക്ലി**: ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സനൂബ്. എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് സനൂബ് അറസ്റ്റിലായത്.

ചൊക്ലി പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സനൂബ്. നിർത്തിയിട്ട ബൈക്കിനു ഹെൽമെറ്റ് ഇല്ലെന്ന് പറഞ്ഞാണ് പൊലീസ് 500 രൂപ ഫൈൻ അടിച്ചത്. പൊലീസിന്റെ കൃത്യനിർവഹണം തടസപെടുത്തുകയോ പൊലീസ് വാഹനം തടയുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണ്.

ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സനൂബ് പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ ഓഫീസർ ആയ സി ഐ ഭീഷണിപ്പെടുത്തി.

നിന്നെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും, ഒന്നും ഇവിടെ തീർന്നില്ലെന്നും സി ഐ പറഞ്ഞതായും സനൂപ് ആരോപിച്ചു. സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും സനൂബ് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

പൊലീസ് സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലേക്ക് നയിച്ചത്. സനൂബ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് കേസ്. ഇതിൽ 2 പേർ അറസ്റ്റിലായി. അതിനിടെ പൊലീസിൻ്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153501/chokli)