---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153567/thaliparamba"
published_at: "2023-10-14T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a5bf44109f_Picsart_23-10-14_14-38-21-581.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ:** നോർത്ത് ഉപജില്ല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. കുറുമാത്തൂർ ഗവ വൊക്കേഷ്ണൽ ഹയർസെക്കണ്ടറി സ്കൂളിൽ ചലച്ചിത്ര താരം ആതിര രാജൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** നോർത്ത് ഉപജില്ല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. കുറുമാത്തൂർ ഗവ വൊക്കേഷ്ണൽ ഹയർസെക്കണ്ടറി സ്കൂളിൽ ചലച്ചിത്ര താരം ആതിര രാജൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത സി എം, വാർഡ് മെമ്പർ ശശിധരൻ കെ, തളിപ്പറമ്പ് നോർത്ത് ഉപജില്ല ഓഫീസർ മനോജ് കെ, ഹെഡ്മിസ്ട്രസ് ഇന്ദുമതി പി ഒ, കുഞ്ഞിരാമൻ പി കെ, ശോഭന എ കെ, പിടിഎ പ്രസിഡൻറ് സി വി പ്രഭാകരൻ, പ്രിൻസിപ്പാൾ രമ വി തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 2 വരെ കുറുമാത്തൂർ ഗവ വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153567/thaliparamba)