---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : 12 കൊല്ലം തടവും 1 ലക്ഷം രൂപ പിഴയും "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153592/thaliparamba"
published_at: "2023-10-14T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a7103b31be_Screenshot_2023-10-14-16-13-40-36_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : 12 കൊല്ലം തടവും 1 ലക്ഷം രൂപ പിഴയും 

> **Lead Summary:** **തളിപ്പറമ്പ**: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 12 കൊല്ലം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉളിക്കൽ സ്വദേശി എൻ.ദീപകിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ**: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 12 കൊല്ലം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉളിക്കൽ സ്വദേശി എൻ.ദീപകിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ 2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പുതിയ മൊബൈൽ ഫോൺ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.കെ പ്രശോഭ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് 12 കൊല്ലം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153592/thaliparamba)