---
title: "ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് എ വിജയരാഘവൻ"
english_title: "A. Vijayaraghavan said that now there is a process of putting anyone in jail under UAPA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153640/a-vijayaraghavan-said-that-now-there-is-a-process-of-putting-anyone-in-jail-under-uapa"
published_at: "2023-10-14T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a96a4c0606_images_(7).jpeg"
keywords: []
---

# ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് എ വിജയരാഘവൻ

> **Lead Summary:** ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല.ക്രമക്കെടും തകരാറുമല്ല, ഒന്നാമത് നിൽക്കുന്നത് , അത് സഹകരണ മേഖലയോട് വിശ്വാസമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.

കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസമാണ്. കറുത്ത വറ്റ് വന്നാൽ അത് കരുതലോടെ നോക്കണം. കരുവന്നൂർ ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണ്. കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.

കരുവന്നൂരിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു . സർക്കാർ കൃത്യമായ ജാഗ്രതയോടെ വിഷയത്തിൽ ഇടപെട്ടു. കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചില്ല. കരുവന്നൂരിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153640/a-vijayaraghavan-said-that-now-there-is-a-process-of-putting-anyone-in-jail-under-uapa)