---
title: " മ​ല​യാ​ളിഓ​ഫീ​സ​റെ ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം."
english_title: "Layaali officer missing in Arabian sea while on duty Ruhata accused the family. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153643/layaali-officer-missing-in-arabian-sea-while-on-duty-ruhata-accused-the-family"
published_at: "2023-10-14T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a997822fef_fxgvc.jpg"
keywords: []
---

#  മ​ല​യാ​ളിഓ​ഫീ​സ​റെ ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം.

> **Lead Summary:** **കോ​ഴി​ക്കോ​ട്:** ച​ര​ക്കു​ക​പ്പ​ലി​ലെ മ​ല​യാ​ളി ഓ​ഫീ​സ​റെ ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം ചേ​ലോ​ട് കൈ​നാ​രി കേ​ശ​വ​ദാ​സി​ന്‍റെ​യും ടി. ​ഗി​രി​ജ​യു​ടെ​യും മ​ക​ൻ മ​നേ​ഷ് കേ​ശ​വ​ദാ​സി നെ​യാ​ണ് ക​ഴി​ഞ്ഞ 11 മു​ത​ൽ കാ​ണാ​താ​യ​ത്.

## Article Content

**കോ​ഴി​ക്കോ​ട്:** ച​ര​ക്കു​ക​പ്പ​ലി​ലെ മ​ല​യാ​ളി ഓ​ഫീ​സ​റെ ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം ചേ​ലോ​ട് കൈ​നാ​രി കേ​ശ​വ​ദാ​സി​ന്‍റെ​യും ടി. ​ഗി​രി​ജ​യു​ടെ​യും മ​ക​ൻ മ​നേ​ഷ് കേ​ശ​വ​ദാ​സി നെ​യാ​ണ് ക​ഴി​ഞ്ഞ 11 മു​ത​ൽ കാ​ണാ​താ​യ​ത്.

കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളോ മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​ത്ത മ​നേ​ഷി​നെ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ അ​ശ്വ​തി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ലൈ​ബീ​രി​യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഡൈ​നാ​കോം എ​ന്ന ക​ന്പ​നി​യു​ടെ എം.​ടി.​പാ​റ്റ്മോ​സ് 1/ഐ​എം​ഒ 9800245 എ​ന്ന ഓ​യി​ല്‍ ടാ​ങ്ക​റി​ലെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റാ​ണ് മ​നേ​ഷ്.

യു​വാ​വി​നെ കാ​ണാ​താ​യ വി​വ​രം ക​പ്പ​ല്‍ പ്ര​തി​നി​ധി​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ഴി​ക്കോ​ട്ടു​ള്ള ഫ്ലാ​റ്റി​ലെ​ത്തി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ലെ ജ​ബ​ല്‍​ദാ​ന തു​റ​മു​ഖ​ത്തു​നി​ന്ന് മ​ലേ​ഷ്യ​യി​ലെ പോ​ര്‍​ട്ട് ഡി​ക്‌​സ​ണി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യി എ​ന്നാ​ണ് ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ന്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​ണ്. ചീ​ഫ് ഓ​ഫീ​സ​റും മ​ല​യാ​ളി​യാ​ണ്. ക​പ്പ​ല്‍ നി​ല​വി​ല്‍ ഒ​മാ​ന്‍ ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​യാ​ണ്. 30 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153643/layaali-officer-missing-in-arabian-sea-while-on-duty-ruhata-accused-the-family)