---
title: "അന്താരാഷ്ട്ര  വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക്  ജനുവരി 31 വരെ നീട്ടി."
english_title: "Extended restrictions for international flight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15366/extended-restrictions-for-international-flight"
published_at: "2021-12-10T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2ca634a255_images - 2021-12-10T090241.491.jpeg"
keywords: []
---

# അന്താരാഷ്ട്ര  വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക്  ജനുവരി 31 വരെ നീട്ടി.

> **Lead Summary:**  ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള യാത്രാ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്.

## Article Content

 ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള യാത്രാ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്.

രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയുമാണ് തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ഇക്കാരണത്താലാണ് അന്താരാഷ്ട്ര വിമാന സർവീസ് ജനുവരി 31 വരെ ദീർഘിപ്പിച്ചത്.

2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. എന്നാൽ പിന്നീടിതിന് ഇളവ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15366/extended-restrictions-for-international-flight)