---
title: "കണ്ണൂർ ദസറ - പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ശില്പം അനാച്ഛാദനം ചെയ്തു"
english_title: "Kannur Dussehra - Sculpture made from waste material unveiled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153660/kannur-dussehra-sculpture-made-from-waste-material-unveiled"
published_at: "2023-10-14T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aaab6864d8_IMG-20231014-WA0028.jpg"
keywords: []
---

# കണ്ണൂർ ദസറ - പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ശില്പം അനാച്ഛാദനം ചെയ്തു

> **Lead Summary:**  കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥം പാഴ് വസ്തുക്കൾ ഉപയോഗിച്ച് സ്റ്റേഡിയം കോർണറിൽ നിർമ്മിച്ച ശില്പം മേയർ അഡ്വ. ടി ഒ മോഹനൻ അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു.

## Article Content

 കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥം പാഴ് വസ്തുക്കൾ ഉപയോഗിച്ച് സ്റ്റേഡിയം കോർണറിൽ നിർമ്മിച്ച ശില്പം മേയർ അഡ്വ. ടി ഒ മോഹനൻ അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു.

ഇത്തവണത്തെ ദസറയുടെ സന്ദേശം മാലിന്യത്തിനെതിരായതുകൊണ്ടാണ് ഇത്തരത്തിൽ ശില്പം നിർമ്മിക്കാൻ തീരുമാനിച്ചത്.

 പാഴ് വസ്തുക്കളായ വീപ്പ, ടിൻ, ടയർ, പ്ലാസ്റ്റിക് ബോട്ടിൽ തുടങ്ങിയവ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ടാണ് ശില്പി സുരേന്ദ്രൻ കൂക്കാനം ശില്പം നിർമ്മിച്ചത്.

 പരിപാടിയിൽ അഡ്വ പി ഇന്ദിര, ഷാഹിന മൊയ്തീൻ, പി കെ സാജേഷ്കുമാർ, പ്രകാശൻ പയ്യനാടൻ, കെ.സി രാജൻ , വി സി നാരായണൻ, വെള്ളോറ രാജൻ തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153660/kannur-dussehra-sculpture-made-from-waste-material-unveiled)