---
title: "ആത്രശേരിയിൽ ജോസിന്റെ മരണം;  യു സി എഫ്  പ്രതിഷേധ യോഗം നടത്തി "
english_title: "UCF held a protest meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153666/ucf-held-a-protest-meeting"
published_at: "2023-10-14T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aadf9e329d_IMG-20231014-WA0032.jpg"
keywords: []
---

# ആത്രശേരിയിൽ ജോസിന്റെ മരണം;  യു സി എഫ്  പ്രതിഷേധ യോഗം നടത്തി 

> **Lead Summary:** ഉളിക്കൽ: ഉളിക്കല്ലിനെ ഭീതിയിലാഴ്ത്തിയ കൊലകൊമ്പന്റെ ചവിട്ടേറ്റ് ആത്രശേരിയിൽ ജോസ് എന്ന വയോധികൻ മരിക്കാൻ ഇടയായതിൽ പ്രതിക്ഷേധിച്ച് വന്യ മൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി .

## Article Content

ഉളിക്കൽ: ഉളിക്കല്ലിനെ ഭീതിയിലാഴ്ത്തിയ കൊലകൊമ്പന്റെ ചവിട്ടേറ്റ് ആത്രശേരിയിൽ ജോസ് എന്ന വയോധികൻ മരിക്കാൻ ഇടയായതിൽ പ്രതിക്ഷേധിച്ച് വന്യ മൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി .

ഇനിയുമൊരു ജീവൻ കൂടി കാട്ടാനയുടെ ആക്രമണത്തിൽ പൊലിയാതിരിക്കാൻ ബ്രിട്ടീഷ് കാലത്തു നിർമ്മിച്ചിരുന്നു കിടങ്ങുകൾ പുനർ നിർമ്മിക്കുക ചെറുമൃഗങ്ങളെ അതിജീവിക്കാൻ ജൈവ മുള്ളുവേലികൾ സ്ഥാപിക്കുക, ഉളിക്കൽ പഞ്ചായത്തിലെ 900 മീറ്റർ, അയ്യൻകുന്നിലെ 10 കിലോമീറ്റർ, ആറളത്തെ 10. 50 കിലോമീറ്റർ, കൊട്ടിയൂരിലെ 50 കിലോമീറ്റർ, പാടാൻകവലയിലെ 4 കിലോമീറ്റർ വൈദ്യുത വേലി ഉടൻ പൂർത്തിയാക്കുക. നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി ആയിരുന്ന യു സി എഫ് ന്റെ പ്രതിഷേധ റാലി. ഉളിക്കല്ലിൽ നടന്ന പ്രതിക്ഷേധ യോഗത്തിൽ ജില്ലാ പ്രിസിഡന്റ് ഷാജി തെക്കേമുറിയിൽ, ജില്ലാ സെക്രട്ടറി സജി കാക്കനാട്ട്, മലബാർ കോഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്ട് യു സി എഫ് ഉളിക്കൽ പഞ്ചായത്തു പ്രിസിഡന്റ് കുര്യാക്കോസ് മണിപ്പാടത്, പാസ്റ്റർ ജോൺ പോൾ ആലക്കോട്, പാസ്റ്റർ ബിജു ആലക്കോട്, യു സി എഫ് ജില്ലാ ട്രഷറർ ബെന്നി മടമ്പം, ഷാജി പിണക്കാട്ട്‌ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153666/ucf-held-a-protest-meeting)