---
title: "ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖല കൗൺസിൽ വാർഷികം"
english_title: "Cherupushpa Mission League Manikkaduv Region Council Annual"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153667/cherupushpa-mission-league-manikkaduv-region-council-annual"
published_at: "2023-10-14T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aaf2d75022_IMG-20231014-WA0033.jpg"
keywords: []
---

# ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖല കൗൺസിൽ വാർഷികം

> **Lead Summary:** ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖലയുടെ പ്രഥമ കൗൺസിൽ വാർഷികം മാട്ടറ ശാഖയിൽ വച്ച് നടത്തപ്പെട്ടു. പതാക ഉയർത്തൽ, പ്രേഷിതറാലി എന്നിവയ്ക്കു ശേഷം നടത്തിയ സമ്മേളനത്തിൽ മേഖല ഡയറക്ടർ റവ. ഫാ. ജോമിറ്റ് മഞ്ഞളാംകുന്നേൽ കുന്നേൽ സ്വാഗതം ആശംസിച്ചു. മേഖല പ്രസിഡന്റ്‌ ജിജു കോലക്കുന്നേൽ അധ്യക്ഷഭാഷണം നടത്തുകയും മണിക്കടവ് ഫൊറോന വികാരി റവ. ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

## Article Content

ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖലയുടെ പ്രഥമ കൗൺസിൽ വാർഷികം മാട്ടറ ശാഖയിൽ വച്ച് നടത്തപ്പെട്ടു. പതാക ഉയർത്തൽ, പ്രേഷിതറാലി എന്നിവയ്ക്കു ശേഷം നടത്തിയ സമ്മേളനത്തിൽ മേഖല ഡയറക്ടർ റവ. ഫാ. ജോമിറ്റ് മഞ്ഞളാംകുന്നേൽ കുന്നേൽ സ്വാഗതം ആശംസിച്ചു. മേഖല പ്രസിഡന്റ്‌ ജിജു കോലക്കുന്നേൽ അധ്യക്ഷഭാഷണം നടത്തുകയും മണിക്കടവ് ഫൊറോന വികാരി റവ. ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

റവ. ഫാ. ജിതിൻ വയലിങ്കൽ മുഖ്യഭാഷണം നടത്തി. സിജോ കൊട്ടാരത്തിൽ കണക്കും കുമാരി റെനിൻ കൊടിയംകുന്നേൽ റിപ്പോർട്ടും അവതരിപ്പിച്ചു. സി. ബ്ലസി എസ് എ ബി എസ് , ഫാ. ജോർജ് ഇലവുംകുന്നേൽ, ഫെലിക്സ് മുറിഞ്ഞകല്ലേൽ, ജിന്റോ ചിറ്റേക്കാട്ട് എന്നിവർ  സംസാരിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153667/cherupushpa-mission-league-manikkaduv-region-council-annual)