---
title: "കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും"
english_title: "Farmers will observe Tribute Day today at the Delhi border."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15371/farmers-will-observe-tribute-day-today-at-the-delhi-border"
published_at: "2021-12-10T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2d29681e5d_images (12).jpeg"
keywords: []
---

# കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും

> **Lead Summary:** കേന്ദ്ര സർക്കാറിന്റെ ഉറപ്പുകളെ തുടർന്ന് പ്രക്ഷോപം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കർഷകർ നാളെയാണ് വിജയദിവസം ആഘോഷിക്കുന്നത്. ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ നാളെ വീടുകളിലേക്ക് മടങ്ങും.

## Article Content

കേന്ദ്ര സർക്കാറിന്റെ ഉറപ്പുകളെ തുടർന്ന് പ്രക്ഷോപം അവസാനിപ്പിച്ച കർഷകർ ഡൽഹി അതിർത്തികളിൽ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കർഷകർ നാളെയാണ് വിജയദിവസം ആഘോഷിക്കുന്നത്. ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ നാളെ വീടുകളിലേക്ക് മടങ്ങും.

താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം പതിനഞ്ചിനു വിലയിരുത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

അതേസമയം ലഖിംപൂർ സംഭവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികളിൽ ഉത്തർപ്രദേശിലെ സംയുക്ത കിസാൻ മോർച്ച ഘടകം തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15371/farmers-will-observe-tribute-day-today-at-the-delhi-border)