---
title: "സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ"
english_title: "PG doctors say strike will not be called off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15374/pg-doctors-say-strike-will-not-be-called-off"
published_at: "2021-12-10T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2d5e7c3120_Screenshot_20211210_095049_com.facebook.katana.jpg"
keywords: []
---

# സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ

> **Lead Summary:** തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു.

## Article Content

തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു.

ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15374/pg-doctors-say-strike-will-not-be-called-off)