---
title: "ഇന്നത്തെ സ്വർണവിലയിൽ  മാറ്റമില്ല"
english_title: "Today's gold price is unchanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15378/todays-gold-price-is-unchanged"
published_at: "2021-12-10T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2dffa25666_images (15).jpeg"
keywords: []
---

# ഇന്നത്തെ സ്വർണവിലയിൽ  മാറ്റമില്ല

> **Lead Summary:** തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. 4495 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 35960 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസമായി 4495 രൂപയിലാണ് സ്വർണത്തിന്റെ വിപണനം.

## Article Content

തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. 4495 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 35960 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസമായി 4495 രൂപയിലാണ് സ്വർണത്തിന്റെ വിപണനം.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉള്ളത്. 

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞ് ഡിസംബർ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് (Gold price today) 35960 രൂപയാണ്. 24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയും (Gold price today) ഗ്രാമിന് 4905 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15378/todays-gold-price-is-unchanged)