---
title: "കോവിഡ് കാലം മറികടക്കാനൂർജ്ജമേകി ഒരു മനുഷ്യാവകാശ ദിനം കൂടി"
english_title: "Human Rights Day 2021"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15381/human-rights-day-2021"
published_at: "2021-12-10T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2e1365abef_images (17).jpeg"
keywords: []
---

# കോവിഡ് കാലം മറികടക്കാനൂർജ്ജമേകി ഒരു മനുഷ്യാവകാശ ദിനം കൂടി

> **Lead Summary:** കോവിഡ് കാലം മറികടക്കാനോർപ്പിച്ച് ഒരു മനുഷ്യാവകാശ ദിനം കൂടി. 1948ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യപനം നടത്തിയ ദിനമാണ് ഡസംബർ 10. ഈ ദിവസം ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ്‌ ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

## Article Content

കോവിഡ് കാലം മറികടക്കാനോർപ്പിച്ച് ഒരു മനുഷ്യാവകാശ ദിനം കൂടി. 1948ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യപനം നടത്തിയ ദിനമാണ് ഡസംബർ 10. ഈ ദിവസം ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ്‌ ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

കോവിഡ്‌ പശ്ചാത്തലത്തിൽ ദാരിദ്രം വർധിക്കുകയും അസമത്വവും വിവേചനവും കൂടുകയും ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിൽ മനുഷ്യാവകാശദിനത്തിന്‌ പ്രധാന്യമേറുന്നു.

എല്ലാവർക്കുമായി തുല്യ അവസരങ്ങൾ സൃഷ്ടിക്കാനും അസമത്വം, ഒഴിവാക്കൽ, വിവേചനം എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഈ ഒാർമ്മപ്പെടുത്തൽ സാഹായിക്കും. വംശം, നിറം, മതം, ലിംഗഭേദം, ഭാഷ, രാഷ്ട്രീയം അല്ലെങ്കിൽ മറ്റ് അഭിപ്രായങ്ങൾ, ദേശീയത സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റൊരു പദവി എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യർക്കും അർഹതയുള്ള സമ്പൂർണ്ണ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.

സമത്വവും വിവേചനമില്ലായ്മയുമാണ് മനുഷ്യാവകാശങ്ങളുടെ കാതൽ. അസമത്വം, ദുരുപയോഗം, വിവേചനം എന്നിവ തടയാനും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനും മനുഷ്യാവകാശ ലംഘനം നടത്തുന്നവരെ ശിക്ഷിക്കാനും അധികാരമുള്ള 47 തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര അംഗരാജ്യങ്ങളാണ് മനുഷ്യാവകാശ കൗൺസിലിൽ ഉള്ളത്.മനുഷ്യാവകാശങ്ങൾ അന്തർദേശീയവും ദേശീയവുമായ നിയമങ്ങളാലും ആഗോളതലത്തിലുള്ള ഉടമ്പടികളാലും സംരക്ഷിക്കപ്പെടുന്നുണ്ട്. ‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15381/human-rights-day-2021)