---
title: "കണ്ണൂർ പോലീസ് മൈതാനത്ത് ജെമിനി സർക്കസ് പ്രദർശനം ആരംഭിച്ചു"
english_title: "jemini circus in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153846/jemini-circus-in-kannur"
published_at: "2023-10-15T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bb61de53a4_DSC_0389.jpg"
keywords: []
---

# കണ്ണൂർ പോലീസ് മൈതാനത്ത് ജെമിനി സർക്കസ് പ്രദർശനം ആരംഭിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ പോലീസ് മൈതാനത്ത് ജെമിനി സർക്കസ് പ്രദർശനം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആദ്യ പ്രദർശനം നടന്നത്. ഡോ. ശിവദാസൻ എം.പി പ്രദർശനം ഉദ്ഘാടനം ചെയ്‌തു. മേയർ ടി.ഒ. മോഹനൻ, എം.എൽ.എ.മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി മേയർ കെ.ഷബീന, കൗൺസിലർ എൻ.ഉഷ എന്നിവർ പങ്കെടുത്തു. അമേരിക്കൻ സ്പേസ് വീൽ എന്ന അതിസാഹസ ഇനമാണ് ഇത്തവണ സർക്കസിലെ മുഖ്യ ആകർഷണം. ചെക്കോസ്ലോവാക്യൻ ലേസർ ലൈറ്റുകൾ, ഡിജിറ്റൽ ശബ്ദം എന്നിവ പ്രദർശനത്തിന് മിഴിവേകും. ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് സമയങ്ങളിലാണ് പ്രദർശനം.

## Article Content

കണ്ണൂർ : കണ്ണൂർ പോലീസ് മൈതാനത്ത് ജെമിനി സർക്കസ് പ്രദർശനം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആദ്യ പ്രദർശനം നടന്നത്. ഡോ. ശിവദാസൻ എം.പി പ്രദർശനം ഉദ്ഘാടനം ചെയ്‌തു. മേയർ ടി.ഒ. മോഹനൻ, എം.എൽ.എ.മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി മേയർ കെ.ഷബീന, കൗൺസിലർ എൻ.ഉഷ എന്നിവർ പങ്കെടുത്തു. അമേരിക്കൻ സ്പേസ് വീൽ എന്ന അതിസാഹസ ഇനമാണ് ഇത്തവണ സർക്കസിലെ മുഖ്യ ആകർഷണം. ചെക്കോസ്ലോവാക്യൻ ലേസർ ലൈറ്റുകൾ, ഡിജിറ്റൽ ശബ്ദം എന്നിവ പ്രദർശനത്തിന് മിഴിവേകും. ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് സമയങ്ങളിലാണ് പ്രദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153846/jemini-circus-in-kannur)