---
title: "നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു"
english_title: " father  killed his four-year-old son committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153864/father-killed-his-four-year-old-son-committed-suicide"
published_at: "2023-10-15T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bc11c63924_hang.jpg"
keywords: []
---

# നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** ആലപ്പുഴ: മാന്നാറിൽ നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കുട്ടൻപേരുർ കൃപാസദനത്തിൽ മിഥുനാണ് മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടന്നത്. രാവിലെയായിട്ടും മിഥുൻ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

## Article Content

ആലപ്പുഴ: മാന്നാറിൽ നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കുട്ടൻപേരുർ കൃപാസദനത്തിൽ മിഥുനാണ് മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടന്നത്. രാവിലെയായിട്ടും മിഥുൻ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153864/father-killed-his-four-year-old-son-committed-suicide)