---
title: "പള്ളിക്കുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153897/kannur"
published_at: "2023-10-15T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bd9c96be21_IMG-20231015-WA0024.jpg"
keywords: []
---

# പള്ളിക്കുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി

> **Lead Summary:** **കണ്ണൂർ: **കേരളത്തെ കൊള്ളയടിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്റെ ദുർഭരണത്തിനെതിരെയും, ജനദ്രോഹ നടപടികൾക്കെതിരെയും യുഡിഎഫ് പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര പള്ളിക്കുന്ന് പൊടിക്കുണ്ടിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **കേരളത്തെ കൊള്ളയടിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിന്റെ ദുർഭരണത്തിനെതിരെയും, ജനദ്രോഹ നടപടികൾക്കെതിരെയും യുഡിഎഫ് പള്ളിക്കുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര പള്ളിക്കുന്ന് പൊടിക്കുണ്ടിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

മേഖലാ യു.ഡി.എഫ് ചെയർമാൻ ടി.കെ.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഉമേഷ് കണിയാങ്കണ്ടി സ്വാഗതം പറഞ്ഞു. മുൻ കെപിസിസി മെമ്പർ കെ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി.മെമ്പർ രാജീവൻ എളയാവൂർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി കെ അഹമ്മദ്, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാമൂല, വാസിൽ ചാലാട്, മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് തങ്കമ്മ വേലായുധൻ, സി കെ അബ്ദുൽ ഖാദർ, നസീർ ചാലാട്, എം കെ പി സിറാജ്, കോർപ്പറേഷൻ കൗൺസിലർമാരായ പി പി ബീവി, കെ.പി റാഷിദ്, കെ.പി.വിദ്യ, ബി.കെ.ഹാരിസ്, ടി.പി.ജമാൽ, സി.എച്ച് ഹസ്സൻ കുഞ്ഞി, ബി.കെ.സാജിദ്, ടി.പി.അരവിന്ദാക്ഷൻ,  പി. ദീപ, പി.ടി. വരുൺകുമാർ, നിദീഷ് ചാലാട് എന്നിവർ പങ്കെടുത്തു. പള്ളിക്കുന്ന് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം  ചാലാട്  പദയാത്ര സമാപിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153897/kannur)