---
title: "അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാഷ് ധുൽ ക്യാപ്റ്റൻ"
english_title: "The Indian team for the Under-19 Asia Cup has been announced "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15393/the-indian-team-for-the-under-19-asia-cup-has-been-announced"
published_at: "2021-12-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2f73d797a0_Screenshot_2021-12-10-12-14-54-98_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാഷ് ധുൽ ക്യാപ്റ്റൻ

> **Lead Summary:** അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല.

## Article Content

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല.

വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് യാഷ് നടത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 103.42 ആയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസെടുത്ത താരങ്ങളിൽ താരം അഞ്ചാമതായിരുന്നു. നാഗാലാൻഡിനെതിരെ ഹാട്രിക്ക് നേടിയ ഉത്തർപ്രദേശ് പേസർ വാസു വാറ്റ്സ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ചേ പ്ലേയിങ് ഇലവനിൽ പരിഗണിക്കൂ. ഇവർക്കൊപ്പം എൻസിഎ ക്യാമ്പിനുള്ള സ്റ്റാൻഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15393/the-indian-team-for-the-under-19-asia-cup-has-been-announced)