---
title: "മണത്തണയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153930/manathana"
published_at: "2023-10-15T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf69a50d10_Picsart_23-10-15_19-56-04-710.jpg"
keywords: []
---

# മണത്തണയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **മണത്തണ** : ചപ്പാരം ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ നിർവഹിച്ചു. നവരാത്രി ആഘോഷകമ്മിറ്റി പ്രസിഡന്റ് വി കെ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീകുമാർ കൂടത്തിൽ സ്വാഗതം പറഞ്ഞു.

## Article Content

**മണത്തണ** : ചപ്പാരം ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ നിർവഹിച്ചു. നവരാത്രി ആഘോഷകമ്മിറ്റി പ്രസിഡന്റ് വി കെ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീകുമാർ കൂടത്തിൽ സ്വാഗതം പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തോടനുബന്ധച്ച് രയരപ്പശ്ശൻ അനുസ്മരണം ടി വാസുദേവൻ നായർ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ ബേബി സോജ, യു വി അതിൽ കുമാർ, ശരത് കെ. വി, തിട്ടയിൽ നാരായണൻ നായർ, കൂടത്തിൽ നാരായണൻ നായർ, എം ജി മൻമദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153930/manathana)